KCA Minnum Tharam
by kvpadmin
കേരള കൾച്ചറൽ ആസ്സോസിയേഷൻ ( KCA ) ഡിസംബർ മാസം 29 തീയതി ” മിന്നും താരകം ” എന്ന പേരിൽ ഒരു അടിപൊളി ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം നടത്തപ്പെടുന്നു. പൂർണ്ണമായും പബ്ലിക്കിനെ ഉൾപ്പെടുത്തി നടത്തപ്പെടുന്ന ഈ പ്രോഗ്രാമിൽ ക്രിസ്തുമസ് കരോൾ കോമ്പറ്റിഷനും, ക്രിസ്തുമസ് ഫാദർ മത്സരവും കൂടാതെ ബെല്ലി ഡാൻസ്, റഷ്യൻ ഡാൻസ്, ഹോളിവുഡ് ഡാൻസ്, ഇൻസ്‌ട്രേമെന്റൽ ഫ്യൂഷൻ, മ്യൂസിക് നൈറ്റും പരിപാടിയുടെ അവസാനം ആരും മറക്കാത്ത ഒരു അടിപൊളി DJ നൈറ്റും ഉണ്ടായിരിക്കുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.
പരിപാടി പാസ്സ് മൂലം നിയന്ത്രണ വിധേയമാണ്. ഗസ്റ്റിന് 25 ഡോളറും, KCA മെമ്പേഴ്സിന് 20 ഡോളറും, ആറു വയസ്സുമുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 10 ഡോളറും, ഇന്റർനാഷണൽ സ്റ്റുഡന്റ്സിന് 15 ഡോളറുമാണ് ടിക്കറ്റ് നിരക്കുകൾ. പുതിയതായി കാനഡയിൽ വന്ന് ജോലിക്ക് ബുദ്ധിമുട്ടായി നിൽക്കുന്ന അമ്പതോളം കുട്ടികൾക്ക് എൻട്രി ഫ്രീ ആയിട്ട് പങ്കെടുക്കാവുന്ന വിധത്തിൽ ഉള്ള ക്രമീകരണങ്ങൾ ആണ് ചെയ്തിരിക്കുന്നതെന്ന് അതിന്റെ ഭാരവാഹികൾ ഇന്നലെ കൂടിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മിന്നും താരകം പരിപാടിയുടെ മെഗാ സ്പോൺസർ ശ്രീ മോഹൻദാസ് കളരിക്കലിന്റെ നേതൃത്വത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ
കേരള കൾച്ചറൽ അസോസ്സിയേഷൻ സെക്രട്ടറി ഡോക്ടർ ഷെറിൻ സാറ വർഗീസ്, പ്രോഗ്രാം കോർഡിനേറ്റർ ശ്രീ റോമി ചെറിയാൻ, ട്രഷറർ ശ്രീ ഷിജോ ജോർജ് , ജോയിന്റ് ട്രഷറർ വിപിൻ ക്രിസ്തുമസ് കമ്മിറ്റി അംഗങ്ങളായ ഹരികൃഷ്ണൻ, നീതു, അനു, വീണ എന്നിവർ പങ്കെടുത്തു.
Recommended Posts
Featured Events test
December 24, 2023